Timely news thodupuzha

logo

കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നല്‍കി ദേശീയ നേതൃത്വം. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍ അഗര്‍വാളിന് സഹചുമതലയും നല്‍കി. 

കേരളത്തിന്‍റെ ചുമതല വഹിച്ചിരുന്ന ബി എല്‍ സന്തോഷ് മറ്റ് സംഘടനാ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറും.സംസ്ഥാന ബിജെപിയിലെ പുനസംഘടനയ്ക്ക് മുന്നോടിയായാണ് പ്രകാശ് ജാവദേക്കറിന് ചുമതല നല്‍കിയിരിക്കുന്നത്. 

കെ സുരേന്ദ്രന്‍റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെ കാലാവധി ഈ നവംബറില്‍ പൂര്‍ത്തിയാകുകയാണ്. ബിജെപിക്ക് പുതിയ സംസ്ഥാ കമ്മിറ്റി നിലവില്‍ വരാനിരിക്കെയാണ് ജെ പി നദ്ദ പുതിയ ചുമതലക്കാരെ പ്രഖ്യാപിച്ചിരിക്കുന്നത്.കേരളമുള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെ പ്രഭാരിമാരേയും സഹ പ്രഭാരിമാരേയും മാറ്റി. കെ സുരേന്ദ്രന് പകരക്കാരനെ കണ്ടെത്തുകയെന്ന വലിയ ചുമതലയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ മുന്നിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *