Timely news thodupuzha

logo

കർണാടക മോഡൽ പഠിക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ കര്‍ണാടക മോഡല്‍ പഠിക്കാന്‍ ധനവകുപ്പ്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്ലാനിങ് ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി.

വി. നമശിവായം അധ്യക്ഷനായ സമിതിയ്ക്കാണ് ചുമതല. ഗ്രാമ-നഗര സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, കോര്‍പറേഷന്‍ മാനേജ്മെന്റ് രീതി എന്നിവ സമിതി പഠിക്കും. റിപ്പോര്‍ട്ട് വൈകാതെ തന്നെ ധനവകുപ്പിന് സമര്‍പ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *