Timely news thodupuzha

logo

വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച് തൊടുപുഴ ദി വില്ലേജ് ഇന്റർനാഷണൽ പബ്ലിക് സ്കൂൾ

തൊടുപുഴ: വളരെ വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ആഘോഷത്തിന് കുമാരമം​ഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്കൂൾ ഈ വർഷം സാക്ഷ്യം വഹിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ ഉത്ഭവിച്ചത് ആയി പറയപ്പെടുന്ന, പാവക്കൂത്ത്(പാവകളി) പത്മശ്രീ രാമചന്ദ്ര പുലവർ നേതൃത്വം നൽകിയ പാവക്കൂത്ത് സംഘം ‘യേശു ചരിതം’ നിഴൽക്കൂത്ത് ലൂടെ അവതരിപ്പിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു നവ്യാനുഭവം ആയിരുന്നു.

ഇന്ത്യയിലും വിദേശത്തുമായി വിവിധ വേദികളിൽ അരങ്ങേറിയിട്ടുള്ള ഈ പ്രോഗ്രാമിൽ പാവ കളിയുടെ ശാസ്ത്രീയ വശങ്ങൾ വിശദീകരിക്കുകയും കാണികൾക്ക് പ്രോഗ്രാമിനു ശേഷം ചെയ്തു നോക്കുവാനുള്ള അവസരം നൽകുകയും ചെയ്തു.

കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന പാവകൾ ഒരു നീണ്ട വെള്ള സ്ക്രീനിന് പിന്നിൽ, തിളങ്ങുന്ന തിരി വിളക്കുകൾക്ക് മുന്നിൽ ഏഴോളം വരുന്ന കലാപ്രതിഭകൾ അണിയിച്ചൊരുക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള യേശു ചരിതം പാവക്കൂത്ത് കണ്ണിമ വെട്ടാതെ ഏവരും ആസ്വദിച്ചു. തുടർന്ന് കരോൾ ഗാനങ്ങളും, ഡാൻസുമായി കുട്ടികളുടെ കലാപരിപാടികൾ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പുത്തൻ ഉണർവ് നൽകി.

Leave a Comment

Your email address will not be published. Required fields are marked *