ചെറുതോണി: കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ ജനറൽ ബോഡിയോഗം 19ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ചെറുതോണി പെട്രോൾ പമ്പിന് സമീപമുള്ള പോലീസ് സൊസൈറ്റി ഹാളിൽ സംഘടിപ്പിക്കും. കേരളാ കോൺഗ്രസ് നേതാവായിരുന്ന രാജു തോമസ് പൂവത്തേൽ വേർപിരിഞ്ഞിട്ട് മെയ് 19-ന് ഒരു വർഷം പൂർത്തിയാകുന്നതിനാൽ പാർട്ടി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ അതേ ഹാളിൽ ഉച്ചകഴിഞ്ഞ് 3.30-ന് അനുസ്മരണായോഗവും നടത്തും. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികമേഖലകളിലെ പ്രമുഖവ്യക്തികൾ രാജു തോമസിനെ അനുസ്മരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് അറിയിച്ചു.
കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റിയോഗവും രാജു തോമസ് അനുസ്മരണവും 19ന്
