തൊടുപുഴ: നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടുക്കി ജില്ലയിലെ ആദ്യത്തെ സഹകരണ ബാങ്ക് ആയ വഴിത്തല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരികയാണ്. 2024 സെപ്തംബര്‍ 25ന് പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 17ന് നടക്കും. വൈകിട്ട് നാലിന് വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം പി.ജെ ജോസഫ് എം.എല്‍.എയുടെ അദ്ധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.

യോഗത്തില്‍ വച്ച് വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. മാത്യുകുഴല്‍നാടന്‍ എം.എല്‍.എ തുടങ്ങിയ സമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസാരിക്കുന്നു.
തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ മംഗലത്ത്, വൈസ് പ്രസിഡന്റ് സോമി ജോസഫ് വട്ടക്കാട്ട്, സെക്രട്ടറി റെജി എൻ എബ്രഹാം, ജോഷി ജോസഫ് പൊന്നാട്ട്, ബോർഡ് മെമ്പർമാരായ അഡ്വ. റെനീഷ് മാത്യു പേണ്ടാനത്ത്, ടോമിച്ചൻ പി മുണ്ടുപാലം, സാന്റി ജോർജ്ജ് തടത്തിൽ, റോസിലി ബിനോയ് പനന്താനത്, മിനിമോൾ വിജയൻ കൈപ്പകശ്ശേരിൽ, റെജി സണ്ണി പാറത്തട്ടേൽ തുടങ്ങിയവർ സംസാരിച്ചു.