Timely news thodupuzha

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി സാക്ഷി

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും. കേസിൽ നടന്മാരെ പ്രതിചേർക്കാനുള്ള തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിലെ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. ഇതിൽ “കുഷ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് “വെയിറ്റ്’ എന്ന് മാത്രമാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. കുഷ്, ഗ്രീൻ എന്നീ കോഡുകളാണ് ലഹരിക്ക് നൽകിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *