പരിയാരം (കണ്ണൂർ): പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ ടി. എം. മാത്തച്ചൻ തുളുവനാനിക്കൽ (69) കിണറ്റിൽവീണു മരിച്ചു.
ഇന്നലെ (29-2-2024) ഉച്ചയ്ക്ക് ഒന്നോടെ കാരക്കുണ്ടിലെ തുളുവനാനിക്കൽ പൈപ്സ‌് ഫാക്ടറിക്കു സമീപമായിരുന്നു അപകടം. പുതുതായി നിർമിക്കുന്ന കിണറിൻ്റെ പ്രവൃത്തി കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികളും വിവരമറിഞ്ഞ് തളിപ്പറമ്പിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭാര്യ: എമിലി നെയ്യശ്ശേരി ആലിലക്കുഴിയിൽ റിട്ട .അധ്യാപകൻ എ .ടി .വർക്കിയുടെ മകളാണ് , . മക്കൾ
: ഡോ. ഷെറിൻ മാത്തച്ചൻ, ഷെർവിൻ മാത്തച്ചൻ (ന്യൂസിലൻഡ്).
മരുമക്കൾ: ഡോ. റോബിൻ കല്ലോ ലിക്കൽ (പടന്നക്കാട്), സെറിൻ വാടാപറമ്പിൽ (നിലമ്പൂർ).
സഹോദരങ്ങൾ: മൈക്കിൾ (മൈക്കിൾ ആൻഡ് മൈക്കിൾ ഫാക്ടറി ഉടമ, ഗോവ), ചാക്കോച്ചൻ (റിട്ട. എസ്ഐ, ചെമ്പേരി), റോജർ (തോമസ്, പിഡബ്ല്യുഡി കോൺട്രാക്ടർ, ഗോവ), ടി.എം. ജോഷി (പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ്, പയ്യാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), വത്സമ്മ ജോർജ് (ഏറ്റുമാനൂർ), പരേതരായ ചാണ്ടി (റിട്ട. സിബിഐ പബ്ലിക് പ്രോസിക്യൂട്ടർ), സെബി,
സംസ്ക്കാരം നാളെ (2-3-2024) ശനിയാഴ്ച വൈകിട്ട് നാലിന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുഷ്‌പഗിരി സെമിത്തേ രിയിൽ വെച്ചു നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.ഓസ്ട്രേലിയയിലെ ഓൺലൈൻ ന്യൂസ് പോർട്ടലായ കേരള ന്യൂസിന്റെ ചീഫ് എഡിറ്റർ ശ്രീ ജോസ് എം ജോർജിന്റെ സഹോദരിയുടെ ഭർത്താവാണ് ഇദ്ദേഹം.