Timely news thodupuzha

logo

സ്വര്‍ണ വിലയിൽ ഇടിവ്

കൊച്ചി: സർവ്വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്. ഇന്ന്(22/03/2024) 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 49,080 രൂപയായി.

ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 6135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണ വില.

മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഈ മാസം 9ന് 48,600 രൂപയായി ഉയര്‍ന്നതാണ് ആദ്യ സര്‍വകാല റെക്കോര്‍ഡിട്ടത്.

പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് വീണ്ടും റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡും മറികടന്നാണ് ഇന്നലെ സ്വര്‍ണ വില പുതിയ റെക്കോര്‍ഡിട്ടത് 49,440 രൂപയിലും എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *