Timely news thodupuzha

logo

തെലങ്കാനയില്‍ ഏഴായിരം കോടിയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ബാംഗ്‌ളൂര്‍: കര്‍ണാടകയിലും തെലങ്കാനയിലു പ്രധാനമന്ത്രിയെത്തും. തെലങ്കാനയില്‍ ഏഴായിരം കോടി രൂപയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 10,800 കോടി രൂപയുടെ വികസനപദ്ധതികളാണ് കര്‍ണാടകയില്‍ മോദി ഉദ്ഘാടനം ചെയ്യുക. യാദ്ഗിര്‍, കലബുറഗി ജില്ലകളിലാണ് മോദി എത്തുക. യാദ്ഗിറില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായുള്ള കുടിവെള്ളപദ്ധതിക്കും തുടക്കം കുറിക്കും. കലബുറഗിയില്‍ 50,000 പേര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയും നാരായണപുര ഡാമിന്റെ കനാല്‍ പുനരുദ്ധാരണപദ്ധതിയും ഉദ്ഘാടനം ചെയ്യും .

മുംബൈയിലെത്തുന്ന പ്രധാനമന്ത്രി.വിവിധ വികസന പദ്ധതികള്‍ക്കൊപ്പം നഗരത്തിലെ രണ്ട് മെട്രോ സര്‍വീസുകളും ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്നത്തെ പ്രഖ്യാപനങ്ങള്‍ക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. 699 കോടി മുടക്കി നവീകരിക്കുന്ന സെക്കന്തരാബാദ് സ്റ്റേഷന്റെ വികസനപദ്ധതിക്കും മോദി തുടക്കം കുറിക്കും. ഇതിന് ശേഷം ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയിലും മോദി സംസാരിക്കും. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസും മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. 650 കിലോമീറ്റര്‍ ദൂരം എട്ട് മണിക്കൂര്‍ കൊണ്ട് താണ്ടാനാകുമെന്നതാണ് ഈ വന്ദേഭാരത് എക്‌സ്പ്രസിന്റെ പ്രത്യേകത.

Leave a Comment

Your email address will not be published. Required fields are marked *