Timely news thodupuzha

logo

ത്സലം നദിയിൽ ബോട്ട് മറിഞ്ഞു; 4 മരണം

ശ്രീനഗർ: ജമ്മു കാശ്മീരിലെ ത്സലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഏഴു പേരെ രക്ഷപ്പെടുത്തി. ബോട്ടിൽ ആകെ 20 പേരാണ് ഉണ്ടായിരുന്നത്.

കാണാതായവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്നു രാവിലെയാണ് സംഭവം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. തിങ്കളാഴ്ച പെയ്ത മഴയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ജമ്മു-ശ്രീ നഗർ ദേശീയപാത അടച്ചു.

Leave a Comment

Your email address will not be published. Required fields are marked *