
ലഖ്നൗ: വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടക്കാതെ രാജ്യത്ത് നീതിപൂർണമായ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാൻ കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 400 സീറ്റിൽ അധികം നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെ പ്രിയങ്ക ചോദ്യംചെയ്തു.
എന്തിൻറെ അടിസ്ഥാനത്തിലാണ് 400-ൽ അധികം സീറ്റ് നേടുമെന്ന് അവർ പറയുന്നത്? അവർ ജോത്സ്യന്മാരാണോ എന്നും പ്രിയങ്ക ചോദിച്ചു. ഒന്നുകിൽ അവർ നേരത്തെതന്നെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകണം. അതുകൊണ്ടാകാം നാനൂറിൽ അധികം സീറ്റ് നേടുമെന്ന് പറയുന്നത്.
അല്ലാത്തപക്ഷം, എങ്ങനെയാണ് നാനൂറ് സീറ്റ് നേടുമെന്ന് അവർക്ക് പറയാൻ കഴിയുമെന്നും പ്രിയങ്ക ചോദിച്ചു. ക്രമക്കേട് നടന്നില്ലെങ്കിൽ 180-ൽ കുറവ് സീറ്റുകളേ അവർക്ക് നേടാനാകൂവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.