നീലഗിരി: ഊട്ടിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 29 ഡിഗ്രി സെൽഷ്യസ്. ഈ കാലയളവിൽ ഊട്ടിയിൽ 20 മുതൽ 24 ഡിഗ്രി വരെയാണ് ചൂട് ഉയരാറുണ്ടായിരുന്നത്. 1951-നുശേഷം ആദ്യമായാണ് ഊട്ടിയിൽ 29 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നത്.
ഏഴുപതിറ്റാണ്ടിന് ശേഷം ഏറ്റവും ഉയർന്ന താപനിലയുള്ള ദിവസം. കഴിഞ്ഞ വർഷം 20 ഡിഗ്രിയായിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. കൊടൈക്കനാലിലും ഭേദമല്ല.
തിങ്കളാഴ്ച ഉയർന്ന താപനില 26 കടന്നു. ഉട്ടിയിലും കൊടൈക്കനാലിലും കഴിയുന്നവർക്ക് ഇത് സാധാരണമായി താങ്ങാവുന്ന ചൂടല്ല.
രാത്രി 12 ഡിഗ്രി സെൽഷ്യസ് വരേയായി താപനില താഴുന്നു എന്നതാണ് ആശ്വാസം. ചൂട് കൂടിയെങ്കിലും വിനോദസഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടില്ല.
തമിഴ്നാട്ടിൽ പൊതുവെയും ചൂട് വർധിക്കയാണ്. ഇറോഡാണ് ഏറ്റവും ഉയർന്ന ചൂട് 42.0 ഡിഗ്രി രേഖപ്പെടുത്തിയിരിക്കുന്നത്.