ന്യൂഡൽഹി: കർണാടക ഹസനിലെ സിറ്റിങ്ങ് എം.പിയും എൻ.ഡി.എ മുന്നണി സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന കേസുകൾ ചർച്ചയായതോടെ ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിൽ ചുമത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഒളിവിൽ പോയ എം.പിക്ക് എതിരെ നടപടി സ്വീകരിക്കുന്നതിൽ കാലതാമസമെടുക്കുന്നതിൽ ഉത്തരം പറയേണ്ടത് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരാണെന്ന് അമിത് ഷാ പറഞ്ഞു. ഗുവഹത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിജെപിയുടെ നിലപാട് വ്യക്തമാണ്. ഞങ്ങൾ സ്ത്രീകൾക്കൊപ്പമാണ്. ഇത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഞങ്ങൾ ഇതിൽ നടപടിയെടുക്കേണ്ടതില്ല” എന്നാണ് ന്യായീകരണം.
സംസ്ഥാന സർക്കാരാണ് ഇതിൽ നടപടിയെടുക്കേണ്ടത്. വിഷയത്തിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ എന്തുകൊണ്ടാണ് ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതെന്നും അമിത് ഷാ ചോദിച്ചു.