ഹൈദരബാദ്: കനത്ത മഴ തുടരുന്നതിനിടെ അപ്പാര്‍ട്ട്മെന്റിന്റെ മതിൽ നിർമ്മാണത്തിനിടെ തകര്‍ന്നു വീണ് ഏഴു പേർ മരിച്ചു. മരിച്ചവരില്‍ നാലുവയസ്സുള്ള ഒരു കുട്ടിയും അമ്മയും ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തെലങ്കാനയിലെ മെഡ്ച്ചാല്‍ മല്‍കജ്ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിലാണ് അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളാണ് മരിച്ചതെന്ന് ബാച്ചുപള്ളി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച ആണ് അപകടം ഉണ്ടായത്, എങ്കിലും അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് ബുധനാഴ്ച രാവിലെ ആണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്.
പാവപ്പെട്ട അതിഥി തൊഴിലാളികളാണ് മരിച്ചത്. അതിശക്തമായ മഴയാണ് ഹൈദരാബാദില്‍ ഉണ്ടായത്. വിവിധ സംഭവങ്ങളിലായി 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.