അഹമ്മദാബാദ്: ഗുജറാത്തിൽ പ്രൈമറി സ്കൂൾ വിദ്യാർഥിക്ക് 200ൽ 212 നേടിയ മാർക്ക് ലിസ്റ്റ് പുറത്തായതിന് പിന്നാലെ ഗുജറാത്ത് മോഡലിനെ ട്രോളി സോഷ്യൽ മീഡിയ.
ഖരാസന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസുകാരന്റെ മാർക്ക് ലിസ്റ്റാണ് വൈറലായത്. കണക്കിൽ 200ൽ 212 മാർക്കും ഗുജറാത്തിയിൽ 200ൽ 211 മാർക്കുമാണ് മാർക്ക് ലിസ്റ്റിലുള്ളത്.
മകന് 93.40 ശതമാനം മാർക്ക് ലഭിച്ചതിന്റെ സന്തോഷം വീട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് മാർക്ക് ഷീറ്റിലെ തെറ്റ് കണ്ടെത്തിയത്. റിസൽട്ട് പബ്ലിഷ് ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം.
പിന്നീട് കുട്ടിയുടെ മാർക്ക് കറക്ട് ചെയ്ത് ഗുജറാത്തിയിൽ 191 മാർക്കും കണക്കിന് 190 മർക്കും എന്നായി. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.