കരിങ്കുന്നം: സെൻറ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ശതോത്തര സുവർണ്ണ ജൂബിലി തിരുനാൾ 27, 28, 29 തീയതികളിൽ നടക്കും. 27 ന് രാവിലെ ആറിന് ഫാ. അലക്സ് ഓലിക്കര കൊടിയേറ്റു കർമ്മം നിർവഹിക്കും. ശനിയാഴ്ച വിശുദ്ധ കുർബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വൈകിട്ട് പ്രദക്ഷിണവും വാദ്യമേളങ്ങളുടെ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്.
ഞായറാഴ്ച വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും. 10 ന് ഫാ. ജിനു കാവിലിന്റെ തിരുനാൾ റാസയ്ക്കു ശേഷം പ്രദക്ഷിണവും ഫാ. ജോസ് അരീച്ചറയുടെ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാനയുടെ ആശിർവാദവും. വൈകിട്ട് പ്രശസ്ത ഗായിക രജ്ഞിനി ജോസ്, ഐഡിയ സ്റ്റാർ സിംഗർ താരം ജോബി ജോൺ, ഭാഗ്യരാജ് എന്നിവർ അണിനിരക്കുന്ന മെഗാഷോയും ഉണ്ടായിരിക്കുന്നതായി അസി. വികാരി ഫാ. ഷെറിൻ കുരിക്കിലേട്ട്, ജോസ് ജോസഫ് കളരിക്കൽ, കെ.ജെ തോമസ് കുളിപറമ്പിൽ തുടങ്ങിയവർ അറിയിച്ചു.