കോഴിക്കോട്: പന്നിയങ്കരയിൽ റെയിൽവെ ട്രാക്കിലിരുന്ന് മദ്യപിച്ച രണ്ട് പേർ ട്രെയിൻതട്ടി മരിച്ചു. കല്ലായി റെയിൽവേ സ്റ്റേഷന് സമീപം രാവിലെ 8.30ഷാഫിഷാഫിയോടെയാണ് അപകടമുണ്ടായത്. ഉണ്ണിക്കൃഷ്ണൻ, കരുനാഗപള്ളി സ്വദേശി സുബൈർ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്ക് പറ്റിയ കൊല്ലം സ്വദേശി ഷാഫി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.മദ്യപിക്കാനുപയോഗിച്ച കുപ്പിയും ക്ലാസും പ്രദേശത്ത് നിന്ന് പോലീസ് കണ്ടെടുത്തു. കോഴിക്കോട് നിന്നും ഷൊർണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിൻആണ് തട്ടിയത്.പോലീസും ഫോറൻസിക് വിഭാഗവും പ്രദേശത്ത് പരിശോധന നടത്തി വരികയാണ്.