നെടുംങ്കണ്ടം: പോക്സോ ഇരയുടെ വിവരങ്ങൾ ചോർന്നു. നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ പിതാവിൻറെ ഫോട്ടോയാണ് ചോർന്നത്. പൊലീസുകരുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നാണ് ചിത്രം പുറത്തായത്. 7-ാം ക്ലാസ് വിദ്യാർഥിയായ മകളെയാണിയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതുമായ ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. കേസിൽ അറസ്റ്റിലായ പ്രതി തിങ്കളാഴ്ച്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു.
ഇതിന് മുൻപാണ് പ്രതിയുടെ ചിത്രം ചോർന്നത്. പ്രതി കടന്നുകളഞ്ഞതുമായി ബന്ധപ്പെട്ട് എസ്കോർട്ടു പോയ 2 പൊലീസുകാരെ സസ്പെൻറ് ചെയ്തിരുന്നു. എന്നാൽ പ്രതിയെ കണ്ടെത്താൻ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ഇടുക്കി ഡിഎച്ച്ഒയ്ക്ക് എതിരെയും നടപടി ഉണ്ടാവാനുള്ള സാധ്യതയുണ്ട്.