താനെ: ഞായറാഴ്ച്ച സംഗീത നിശയെന്ന വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചത്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കല്യാൺ വെസ്റ്റിലുള്ള കെ.സി ഗാന്ധി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
മുംബൈയിലെ വിവിധ പ്രദേശങ്ങളിൾനിന്നും സംഗീതാസ്വാദകർ ഒത്തുചേർന്ന ഈ ചടങ്ങിൽ സിനിമ നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യഅതിഥിയായി. വൈകുന്നേരം 6.30 ന് സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്ത “പെൺ നടൻ” എന്ന സാമൂഹ്യ നാടകവും ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.