തൊടുപുഴ: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പ്രൈം മിനിസ്റ്റർ റാലിയിൽ മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ നിന്നും കൃഷ്ണദാസ് ബിജു പങ്കെടുക്കും. മൂന്നാം വർഷ ബി. എസ്സി മാത്‍സ് വിദ്യാർത്ഥിയും 18 കേരള ബറ്റാലിയൻ എൻസിസി കേഡറ്റുമാണ്. എൻസിസിയുടെ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലുള്ള 50,000 കേഡറ്റുകളിൽ നിന്നും 116 പേരെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരെഞ്ഞെടുത്തു. മൂലമറ്റം വെള്ളിയാപ്ലാക്കൽ വി. വി ബിജുവിന്റെയും ശ്യാമള ബിജുവിന്റെയും മകനാണ് കൃഷ്ണദാസ്.
ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ മൂലമറ്റം സ്വദേശി കൃഷ്ണദാസും
