തിരുവനന്തപുരം: കേരളത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി തുടക്കം കുറിച്ചു. ലോകത്തെമ്പാടുമുള്ള കേരളീയക്ക് മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം.
പിണറായി വിജയൻ സർക്കാരിനെ ഗവർണർ പ്രശംസിച്ചു. സാമൂഹിക സുരക്ഷയിൽ കേരളം മികച്ച മാതൃകയായി. സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നു. ലോകത്തിന് തന്നെ പ്രചോദനമായി. വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം ഉണ്ടാക്കി തുടങ്ങി നിരവധി കാര്യങ്ങൾ നിരത്തിയാണ് സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയത്.