കൊച്ചി: പറവൂരിലെ വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ടയെ കണ്ടെത്തിയതായി പരാതി. വസന്തവിഹാർ എന്ന വെജിറ്റേറിയൻ ഹോട്ടലിലാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനിടെ അട്ടയെ കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ അധികൃതർ ഹോട്ടൽ പൂട്ടിച്ചു.
ഇന്ന് രാവിലെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓർഡർ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. ഇവർ ആരോഗ്യവകുപ്പിന് പരാതി നൽകിയതിനെ
തുടർന്ന് പറവൂർ നഗരസഭാ വിഭാഗം പരിശോധന നടത്തി.
അടുക്കള വൃത്തിഹീനമായ നിലയിലാണെന്നും ദോശമാവ് ഉൾപ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണെന്നും കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടിക്കുകയായിരുന്നു.