കട്ടപ്പന: കട്ടപ്പനയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ഗർഭിണിക്ക് ദാരുണാന്ത്യം. ഇടമലക്കുടി ഷെഡുകുടിയിൽ അസ്മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. 7 മാസം ഗർഭിണിയായിരുന്നു.
ജനുവരി ആറിന് ആറ്റിൽ കുളിക്കാൻ പോകുന്ന വഴിയിൽ ബോധമില്ലാത്ത നിലയിലാണ് അംബികയെ കണ്ടെത്തിയത്. ആനകളെ കണ്ട് ഓടിയപ്പോൾ വീണതാണ് കാരണമെന്നും നാട്ടുകാർ അധികൃതരെ അറിയിച്ചു. വീഴ്ച്ചയിൽ തന്നെ ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് മരിക്കുകയായിരുന്നു.