പാലക്കാട്: എ.കെ ബാലൻ്റെ ഈനാംപേച്ചി, മരപ്പട്ടി പരമാർശം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന വിമർശനവുമായി സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി.
ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം ജനങ്ങൾക്കിടയിൽ തെറ്റിപ്പോയെന്നും അംഗങ്ങൾ വിമർശനമുയർത്തി. ഇ.പി ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇ.പി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അംഗങ്ങൾ വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാർട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയെന്നുമായിരുന്നു എ.കെ ബാലൻറെ പരാമർശം. എ.കെ ബാലന്റെ പരാമർശം പിന്നീട് രാഷ്ട്രീയ എതിരാളികൾ സിപിഎമ്മിനെ പരിഹസിക്കാൻ ഉപയോഗിക്കുകയും ചെയ്തിരുന്നു.