ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സി.ബി.ഐ. ഇക്കാര്യം സി.ബി.ഐ റോസ് അവന്യു കോടതിയെ അറിയിച്ചു.
വിചാരണ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതുമായി ബന്ധപ്പെട്ട കെജ്‌രിവാളിന്‍റെ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ അറസ്റ്റ്.
ഇ.ഡിയുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിചാരണ കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തത്. കേസിൽ ഇ.ഡിയുടെ വാദം കൂടുതലായി കേൾക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനെതിരേയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതിയുടെ നിലപാടറിയട്ടെ എന്നായിരുന്നു സുപ്രീം കോടതിയുടെ വാദം. തുടർന്ന് ഇന്ന് കേസ് വീണ്ടും പരിഗണിക്കും.