Timely news thodupuzha

logo

രണ്ടാമതും ലോക്സഭാ സ്പീക്കറായി ഓം ബിർള

ന്യൂഡൽഹി: 18ആം ലോക്സഭയുടെ സ്പീക്കറായി ഓംബിർളയെ തെരഞ്ഞെടുത്തു. ഓംബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് നടപടി ക്രമങ്ങൾ ആരംഭിച്ചത്.

തുടർന്ന് ശബ്ദ വോട്ടോടെ പ്രമേയം അംഗീകരിച്ച് ഓംബിർളയെ സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. എട്ടാം തവണ ലോക്‌സഭാംഗമായ കൊടിക്കുന്നില്‍ സുരേഷിനെയാണ് ഇന്ത്യ സഖ്യം സ്ഥാനാര്‍ഥിയാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്ന് ഓംബി‍ർളയെ സ്പീക്കർ ചെയറിലേക്ക് ആനയിച്ചു.

കൊടിക്കുന്നിലിന്‍റെ പേര് പ്രതിപക്ഷം നിർദേശിച്ചെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *