തൊടുപുഴ:ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ള പ്രവർത്തകരെ ജയിലിലടച്ച പോലീസ് വേട്ടക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണാ സമരത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി വൈ എസ്പി ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ജനാധിപത്യ രീതിയിൽ സമരം ചെയ്ത പ്രവർത്തകരെ അടിച്ചൊതുക്കിയും പോലീസ് കേസുകൾ ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്യുന്നത് പോലീസിൻ്റെ ഫാസിസ്റ്റ് സമീപനമാണന്നും, സമരങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച് യൂത്ത് ലീഗ് പ്രവർത്തകരുടെ സമരാവേശം തകർക്കാൻ ശ്രമിക്കുന്നത് വ്യാമോഹം മാത്രമാണന്നും അദ്ധേഹം പറഞ്ഞു.
തൊടുപുഴ ഡിവൈ എസ് പി ഓഫീസിനു മുമ്പിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി.എച്ച് സുധീർ അദ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണക്ക് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി പി.എം നിസാമുദ്ധീൻ സ്വാഗതം ആശംസിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ് എം ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി റ്റി കെ നവാസ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ എ എം അമീൻ, ജില്ലാ ട്രഷറർ കെ എസ് കലാം ജില്ലാ ഭാരവാഹികളായ അൻഷാദ് കുറ്റിയാനി, മുഹമ്മദ് ഷഹിൻഷാ, ഷിജാസ് കാരകുന്നേൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് കെ എച്ച് ജബ്ബാർ, ജനറൽ സെക്രട്ടറി പി കെ മൂസ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആഷിഖ് റഹിം, നേതാക്കളായ കെ എം നിഷാദ്, അനസ് കോയാൻ, പി എൻ നൗഷാദ്, കെ എം അജിനാസ്, റിയാസ് പടിപ്പുര, എ എം സമദ്, എം എം ഷുക്കൂർ, പി എൻ ജാഫർ, കെ എച്ച് അസീസ്, സി കെ ജാഫർ, പി എ കബീർ, പി ഇ നൗഷാദ്, വി എം ജലീൽ, ഫൈസൽ പള്ളിമുക്കിൽ, ഷബീർ മുട്ടം, ആസാദ് സിദ്ദീഖ്, എം എ സബീർ, ഷാഹുൽ കപ്രാട്ടിൽ, ഷഫീഖ് പനക്കൽ, റസാഖ് വെട്ടിക്കാട്ട്, ഷമീർ ഐഷാസ്,
എന്നിവർ പ്രസംഗിച്ചു.