കൊല്ലം: പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക്. പശു വളർത്തി ഉപജീവനം നടത്തുന്ന വെള്ളിമൺ സ്വദേശിനിയായ ബീനയുടെ പേരിൽ ബാങ്ക് അനധികൃതമായി നൽകിയത് രണ്ടുകോടി രൂപ. 2021 വരെ ഒരു രൂപ പോലും തിരിച്ചടച്ചില്ല.
എന്നാൽ വായ്പ്പയുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്നും ബീന പറയുന്നു. മാർക്കറ്റ് വില നോക്കാതെ അധിക വായ്പ്പ നൽകിയതിനൊപ്പം തന്നെ ഓഡിറ്റ് റിപ്പോർട്ടിൽ കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിലെ പ്രധാന ക്രമക്കേടായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് പ്രവർത്തന മേഖല ലംഘിച്ചുള്ള വായ്പ്പ നൽകലാണ്. ഇത്തരത്തിൽ 2016 ൽ വെള്ളിമൺ സ്വദേശിനിയായ ബീനയുടെ പേരിലുള്ള രണ്ട് സ്ഥലങ്ങൾ ഈട് വെച്ച് എട്ട് പേരുടെ പേരിൽ ബാങ്ക് അനുവദിച്ചത് രണ്ടുകോടി രൂപയാണ്.