മുട്ടം: ആയുർവേദ ആശുപത്രിക്ക് മുൻവശം ഓട നിറഞ്ഞ് റോഡിലൂടെ വെള്ളമൊഴുകിയത് വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. ഓട വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുവാൻ വേറെ വഴി കാണാത്തതിനാൽ വാർഡ് മെമ്പർ മാത്യു പാലംപറമ്പിൽ തന്നെ ഓടയിൽ ഇറങ്ങി മാലിന്യങ്ങൾ കോരി മാറ്റി. ഇതോടെ ഓടയിലൂടെയുള്ള വെള്ളമൊഴുക്കും സുഗമമായി. ഈ ഭാഗത്തുള്ള വെള്ളക്കെട്ടിനും പരിഹാരമായി.