തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് അപകടത്തിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗര സഭ വീടുവച്ചു നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭാ പരിധിക്ക് പുറത്താണ് ജോയിയുടെ വീടെങ്കിലും സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക അനുമതി പ്രകാരം ജോയിക്ക് വീട് വെച്ചു നൽകും. വരും ദിവസങ്ങളിൽ നഗരസഭ കൗൺസിൽ ഈ തീരുമാനം ഔദ്യോഗികമായി സർക്കാരിനെ അറിയിക്കും. വീടിന് സ്ഥലം കണ്ടെത്തുന്നതിനായുള്ള എല്ലാ സഹായവും സ്ഥലം എംഎൽഎ സി.കെ ഹരീന്ദ്രനും പഞ്ചായത്തും നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. നേരത്തെ 10 ലക്ഷം ധനസഹായം സംസ്ഥാന സർക്കാർ ജോയിക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു.