Timely news thodupuzha

logo

സമുദ്രാതിർത്തി ലംഘനം; ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്‌റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്ന്‌ ആരോപിച്ച്‌ 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നും ഇവരുടെ രണ്ട് ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തതായും തരുവൈക്കുളത്തെ മത്സ്യത്തൊഴിലാളി സംഘടന അറിയിച്ചു.

ആർ ആന്റണി മഹാരാജ, ജെ ആന്റണി തെൻ ഡാനില എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ്‌ പിടിച്ചെടുത്തത്‌. ജൂലൈ 21 നും 23 നുമായി ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളാണ്‌ ശ്രീലങ്കൻ സേന പിടിച്ചെടുത്തത്‌. രണ്ടു ബോട്ടുകളിലായി മൊത്തം 22 പേരുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *