Timely news thodupuzha

logo

പാർലമെൻറിൻറെ ബജറ്റ് സമ്മേളനം, പതിനൊന്ന് മണിക്ക് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും

ന്യൂ‍ഡൽഹി: രാഷ്ട്രപതി പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടു കൂടി പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവും. ബജറ്റ് അവതരണം ബുധനാഴ്ചയാണ്. സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ വയ്ക്കും. സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത് ഫെബ്രുവരി 13 വരെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെൻററി വിവാദവും അദാനിയുടെ കമ്പനികൾ നേരിടുന്ന തകർച്ചയും പാർലമെൻറിൽ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. പാർട്ടികൾ, സർവ്വകക്ഷിയോഗത്തിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ 2023-24 വർഷത്തെ പൊതു ബജറ്റ് നാളെ പാർലമെൻറിൽ അവതരിപ്പിക്കും. നികുതി വർധനക്ക് സാധ്യതയില്ല. കാരണം, തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ ബജറ്റാണിത്. ധനമന്ത്രിയുടെ വെല്ലുവിളി ജനപ്രിയ പദ്ധതികൾ പ്രതീക്ഷിക്കുന്ന ബജറ്റിൽ വരുമാനം വർധിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാകും.

വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത കാണുന്നില്ലെങ്കിലും കുറേയൊക്കെ ജനപ്രിയമായ പദ്ധതികൾ അവതരിപ്പിക്കാൻ സർക്കാരിന് മേൽ സമ്മ‍ർദ്ദമുണ്ട്. എന്നാൽ ഇതിനൊക്കെയുള്ള വരുമാനം കണ്ടെത്താലാകും പ്രയാസം. ആദായ നികുതിയിൽ ഇളവ് വേണമെന്ന മുറവിളി മധ്യവർഗത്തിൽ നിന്നടക്കം വരുന്നത് സർക്കാരിന് കണ്ടില്ലെന്ന് നടക്കാനാകില്ല. അതിനാൽ നികുതി വർധനവ് ഒഴികെയുള്ള മറ്റ് മാർഗങ്ങളിലാണ് സർക്കാർ ശ്രദ്ധയൂന്നുന്നത്.

സ്വകാര്യവത്കരണത്തിലൂടെ വരുമാനം വ‍ർധിപ്പിക്കാനുള്ള കൂടുതൽ ശ്രമം ഇത്തവണയും ഉണ്ടാകും. പൊതുമേഖല കന്പനികൾ വിറ്റ് 65,000 കോടി നേടാനുള്ള ശ്രമിച്ചിരുന്നുവെങ്കിലും ഇത് വരെ അതിൻറെ പകുതിയെ സാധ്യമായിട്ടുള്ളു. എങ്കിലും അടുത്തവർഷം 75,000-80,000 കോടിയെങ്കിലും സമാഹരിക്കാൻ സർക്കാർ ശ്രമിച്ചേക്കും. നികുതി വരുമാനം അടുത്ത വർഷം കുറയാനുള്ള സാധ്യതയുണ്ടെന്നതും കണക്കിലെടുത്തും പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിൽ സർക്കാർ കൂടുതൽ നടപടി സ്വീകരിച്ചേക്കും.

Leave a Comment

Your email address will not be published. Required fields are marked *