നെയ്യശ്ശേരി :സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ ആഘോഷിക്കുമെന്നു വികാരി ഫാ .നിക്കോളാസ് മൂലശ്ശേരിൽ അറിയിച്ചു .തിരുനാളിനു ഒരുക്കമായി ഫെബ്രുവരി രണ്ടു വരെ രാവിലെ ആറിനും വൈകുന്നേരം 4 .30 നും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും .വിവിധ ദിവസങ്ങളിൽ ഫാ .ഇമ്മാനുവൽ മുണ്ടക്കൽ ,ഫാ .ജോൺസൺ പഴയപീടികയിൽ ,റെവ .ഡോ.മാത്യു തോട്ടത്തിമ്യാലിൽ ,ഫാ .നിഖിൽ മണിയംകുളത്തു ,ഫാ .ജോർജ് എടത്തല ,ഫാ .തോമസ് മഞ്ഞക്കുന്നേൽ ,ഫാ .ജോൺ വടക്കൻ ,ഫാ .എബ്രഹാം പാറയ്ക്കൽ ,എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശംനൽകും .
ഫെബ്രുവരി മൂന്നിന് വൈകുന്നേരം 4 .25 നു കൊടിയേറ്റ് ,4 .30 നു ഫാ .ജോസഫ് താണിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും .
ഫെബ്രുവരി നാലിന് രാവിലെ ആറിനും 7 .30 നും വിശുദ്ധ കുർബാന ,വൈകുന്നേരം 4 .30 നു ഫാ .ജേക്കബ് റാത്തപ്പിള്ളിൽ വിശുദ്ധ കുർബാന അർപ്പിക്കും . തുടർന്ന് സെന്റ് ജൂഡ് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം .
ഫെബ്രുവരി അഞ്ചിന് രാവിലെ ആറിനും 7 .30 നും പത്തിനും വിശുദ്ധ കുർബാന , വൈകുന്നേരം 4 .30 നു ഫാ .കുര്യൻ പുത്തൻപുരക്കൽ തിരുനാൾ കുർബാന അർപ്പിക്കും ,തുടർന്ന് ടൌൺ പ്രദക്ഷിണം .