പാലക്കാട്: വീണ്ടും മണ്ണാർക്കാട് തത്തേങ്ങലത്ത് പുലി ഇറങ്ങിയെന്ന സംശയത്തിൽ നാട്ടുകാർ. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്ന നിലയിൽ കാണപ്പെട്ടിരുന്നു. ഇതാണ് ഭീതിക്ക് കാരണമായത്. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.
വളർത്ത് നായയെ ആക്രമിച്ചു കൊന്നു, വീണ്ടും പുലി ഇറങ്ങിയെന്ന സംശയത്തിൽ നാട്ടുകാർ
