കരിങ്കുന്നം: പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച പാറമട ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ സാഹചര്യത്തില്‍ ഉടന്‍ അടച്ചു പൂട്ടണമെന്ന് മ്രാല പള്ളി വികാരി ഫാ. ജേക്കബ് പല്ലോന്നിയില്‍ ആവശ്യപ്പെട്ടു. വായനശാലാ ഹാളില്‍ ചേര്‍ന്ന പ്രദേശവാസികളുടെ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവാസ കേന്ദ്രത്തില്‍ ആരംഭിച്ച പാറമടയുടെ നിയന്ത്രണം വിട്ട പ്രവര്‍ത്തനത്തിലൂടെ അനേകം വീടുകള്‍ക്കും പഞ്ചായത്ത് റോഡിനും കുടിവെള്ള പൈപ്പുലൈനും തകരാര്‍ സംഭവിച്ചു. രണ്ട് പള്ളികള്‍, സെന്‍റ് പീറ്റേഴ്സ് യുപി സ്കൂള്‍, മഠം, 3 വാര്‍ഡുകളിലേക്ക് ജല വിതരണം നടത്തുന്ന കുടിവെള്ളടാങ്ക്, ഹെല്‍ത്ത് സെന്‍റര്‍, മുമ്പ് ഉരുള്‍ പൊട്ടിയിട്ടുള്ള ഇല്ലിചാരിമല തുടങ്ങിയവ എസ്.എന്‍. ഗ്രാനൈറ്റ്സ് എന്ന പാറമടയുടെ ഉഗ്ര
സ്ഫോടനത്തിന്‍റെ ഫലമായി തകര്‍ച്ചയുടെ ഭീഷണിയിലാണ്.
എസ്.എന്‍ ഗ്രാനൈറ്റ്സ് അടച്ചുപൂട്ടുള്ള വീടുകളും പാറമടയും തമ്മിലുള്ള ദൂരപരിധി കുറഞ്ഞത് 1000 മീറ്റര്‍ (1 കിലോ) ആയി ഉയര്‍ത്തുക, പഞ്ചായത്തില്‍ സംരംഭം ആരംഭിക്കാന്‍ അനുമതി തേടുമ്പോള്‍ എന്‍ഒസി കൊടുക്കുവാനുള്ള പൂര്‍ണ്ണ അധികാരം ഗ്രാമ പഞ്ചായത്തില്‍ നിക്ഷിപ്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുവാനും ഇതിനു മുന്നോടിയായി ഈ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഈ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഭീമഹര്‍ജി തയ്യാറാക്കി അധികാരികള്‍ക്കു നല്‍കുവാനും കണ്‍വന്‍ഷനില്‍ തീരുമാനിച്ചു.
ജനകീയ സമരസമിതി ചെയര്‍മാന്‍ എന്‍. വിനോദ്കുമാര്‍ കാവുംപ്രായില്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്‍റ് ടിന്‍റു ജോസ്, പിറ്റിഎ പ്രസിഡന്‍റ് ദിലീപ്കുമാര്‍, മത്തച്ചന്‍ പുരയ്ക്കല്‍, കണ്‍വീനര്‍ ഷിജോ അഗസ്റ്റിന്‍, ജിയോ ജോസ്, ഷിബി കുര്യന്‍, ജോസ് പച്ചിക്കര, തോമസ് തെരുവേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.