കോതമംഗലം: വ്യാപാര ദിനാചരണത്തിൻ്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് കിടപ്പു രോഗികൾക്കായി സ്നേഹ വിരുന്ന് ഒരുക്കി.
ഓഗസ്റ്റ് 9 ദേശീയവ്യാപാര ദിനാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന സാമൂഹ്യ ജീവികാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സ്നേഹ വിരുന്ന് ഒരുക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും പോത്താനിക്കാട് ബെദനി ശാലോം പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിലെ കിടപ്പു രോഗികൾക്ക് സ്‌നേഹ വിരുന്ന് ഒരുക്കി അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. വ്യാപാരികൾ ലാഭത്തിനായി പ്രവർത്തിക്കുന്നവർ മാത്രമല്ല സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവ വരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കുകയും അവരെ ചേർത്തുപിടിക്കുന്ന ഉത്തരവാദിത്വവും കൂടി വ്യാപാരാസമുഹത്തിനുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് എം.എം അലിയാർ, യൂണിറ്റ് സെക്രട്ടറി എം.എ ഷെറു, യൂണിറ്റ് യൂണിറ്റ് ട്രഷറർ കെ ജെ ജോസ്, നിയോജകമണ്ഡലം യൂത്ത് വിംഗ് പ്രസിഡണ്ട് പി എം ഷംജൽ, യൂണിറ്റ് വൈസ് പ്രസിഡണ്ടുമാർസി എച്ച് സിദ്ദീഖ് മിമി കവലയിൽ സി എം ഇൻഫാൽജില്ലാ ഭാരവാഹികൾ ഉമ്മർ കുഞ്ചാട്ട് ഉബൈസ് മൂക്കട, പോത്താനിക്കാട് ബെദനി ശാലോം പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷീബ
എന്നിവർ പങ്കെടുത്തു.