Timely news thodupuzha

logo

ബഹുമുഖ പ്രതിഭകളെ പ്രോത്സാഹിപ്പിക്കണം: പി.ജെ ജോസഫ്

തൊടുപുഴ: ബഹുമുഖ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർഥികൾ സമയ ക്രമീകരണത്തിലൂടെ വൈവിദ്യ മേഖലകളിൽ പ്രവീണ്യം നേടാൻ ഉൽസുകരാകണമെന്നും കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. കെ.എസ്.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ ബാലക്ഷീര കർഷകൻ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നിയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ് പ്ലസ് വൺ വിദ്യാർത്ഥി കൂടിയായ ബാലക്ഷീര കർഷകൻ മാത്യു ബെന്നിയെ പൊന്നാട അണിയിച്ച് പി.ജെ ജോസഫ് എം.എൽ.എ ആദരിച്ചു.

പിതാവിന്റെ മരണത്തെ തുടർന്ന് ബാലക്ഷീരകർഷകനായി സ്വയം ചുമതലയേറ്റ മാത്യു ബെന്നി യുടെ പതിനഞ്ചോളം പശുക്കൾക്ക് ഭക്ഷ്യവിഷബാധയെ തുടർന്ന് ജീവൻ നഷ്ടമായത് കേരളത്തിന്റെ മനസാക്ഷിയെ തൊട്ടുണർത്തിയ സംഭവമായിരുന്നു.

കെ.എസ്.സി സംസ്ഥാന പ്രസിഡന്റ്‌ ജോൺസ് ജോർജ് കുന്നപ്പിള്ളിൽ ആദ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. എം ജെ ജേക്കബ്, ഉന്നതാതികാര സമിതി അംഗം അപു ജോൺ ജോസഫ്, കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോബി പൊന്നാട്ട്, വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ്‌ ക്ലമന്റ് ഇമ്മാനുവേൽ, അഡ്വ റെനിഷ് മാത്യു, കെ.എസ്.സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യൂ, ജെൻൺ ജോസ്, തേജസ് ബി തറയിൽ, എഡ്‌വിൻ ജോസ്, അഭിഷേക് ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡെൽവിൻ ജോസ്, മെൽബിൻ മാത്യൂ, ഗ്ലെൻ ക്രിസ്റ്റോ, ഉദയൻ ഉണ്ണി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *