Timely news thodupuzha

logo

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ: ഉടുമ്പന്നൂരിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക്, കാർഷിക വികസനസമിതി, കുടുംബശ്രീ, വിവിധ കൃഷിക്കൂട്ടങ്ങൾ, പാടശേഖരസമിതി, കേരസമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി.

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആതിര രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മികച്ച കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഡോ. അഖിൽ എ.റ്റി മൃഗസംരക്ഷണത്തെ കുറിച്ച് സെമിനാർ നയിക്കുകയും അസിസ്റ്റൻ്റ് കൃഷി ഓഫീസർ ബുഷറ കെ.എ കാർഷിക പ്രശ്നോത്തരി അവതരിപ്പിക്കുകയും ചെയ്തു. കൃഷി ഓഫീസർ അജിമോൻ കെ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് റംല പി.എം നന്ദിയും രേഖപ്പെടുത്തി. നിരവധി കർഷകരും ജന പ്രതിനിധികളും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *