
സുബിൻ
കോടിക്കുളം: ഓവർസീയറെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 31ന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങൾ വാങ്ങി കാറിൽ വന്ന കോടിക്കുളം പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവർസീയറെ ഒരു സംഘം ആളുകൾ അക്രമിച്ചതായണ് പരാതി.

ഷെമെന്റ്
സംഭവത്തിൽ കോടിക്കുളം പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവര്സിയർ പടി. കോടിക്കുളം കണ്ണംപുഴ ദീപുവിന് പരിക്കേറ്റി രുന്നു.തുടർന്ന് നാല് പേർക്കെതിരെ കാളിയർ പോലീസ് കേസെടുത്തു.

ഫ്‌ളെമന്റ്
ഇവരിൽ കുമാരമംഗലം ഏഴല്ലൂര്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന സദഹോദരങ്ങളായ പെരുമ്പാറയില്‍ ഫ്‌ളെമന്റ്(23), ഷെമെന്റ്(23) ഏഴല്ലൂര്‍ ഈട്ടിക്കല്‍ സുബിന്‍(24) എന്നിവരെയാണ് സി.ഐ. എച്ച്.എല്‍ ഹണിയുടെ നിര്‍ദേശ പ്രകാരം എസ്.ഐമാരായ സാബു കെ പീറ്റര്‍,സജി പി ജോൺ, പി.എം ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് നേര്യമംഗലത്ത് നിന്ന് പിടികൂടിയത്.
ഒന്നാം പ്രതി ഷിനിലിനായുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്. പ്രതികളുടെ പേരില്‍ കരിമണ്ണൂര്‍, അടിമാലി, തൊടുപുഴ സ്റ്റേഷനില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി കാളിയാർ എസ്.ഐ സാബു കെ പീറ്റർ പറഞ്ഞു.