തിരുവനന്തപുരം: ഓഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയതിൽ വിവാദം.
റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി.
ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതടക്കം 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ പുറത്തുവിടുന്നതില്‍ നിന്നും ഒഴിവാക്കിയത്.
സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്‍റെ മറവില്‍, സുപ്രധാന വിവരങ്ങൾ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മറച്ചുവെച്ചു എന്നാണ് എന്നാണ് ആരോപണം.
കൂടാതെ വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട അപേക്ഷകരോടും ഇത്രയും പേജുകള്‍ ഒഴിവാക്കിയത് അറിയിച്ചിരുന്നില്ല.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 96-ാം ഖണ്ഡികയിൽ സിനിമയിലെ അതിപ്രശസ്തർ ലൈംഗീകചൂഷണം നടത്തിയെന്ന പരാമർശമായിരുന്നു. കമ്മീഷന് അത് മൊഴിയായി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.
കാസ്റ്റിങ്ങ് കൗച്ച് അടക്കമുള്ള സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചവയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ഈ ഭാഗങ്ങളും പുറത്തുവിടും എന്നായിരുന്നു സർക്കാർ ജൂലൈ 18ന് സർക്കാർ അറിയിച്ചിരുന്നത്.
എന്നാൽ തിങ്കളാഴ്ച റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ ഈ ഭാഗങ്ങൾ വെട്ടിച്ചുരുക്കി. അതേസമയം, സ്വകാര്യത മാനിച്ചാണ് റിപ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് സാംസ്കാരിക വുകുപ്പിന്‍റെ വിശദീകരണം.
സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതൽ പാരഗ്രാഫുകൾ ഒഴിവാക്കിയതെന്നാണ് സർക്കാരിന്‍റെ വാദം. എന്നാല്‍, വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ച 96ആം പാരഗ്രാഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.