Timely news thodupuzha

logo

പ്രത്യേക വിവാഹ നിയമ പ്രകാരമുള്ള നോട്ടീസ് കാലയളവിന്റെ ചട്ടത്തിൽ മാറ്റം വേണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സാമൂഹിക സ്ഥിതിയിലടക്കം മാറ്റം വന്ന സാഹചര്യത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് ഹൈക്കോടതി. കാലാനുസൃത മാറ്റം ഇത്തരം ചട്ടങ്ങൾക്കും അനിവാര്യമല്ലെയെന്നും കോടതി ചോദിച്ചു. എറണാകുളം സ്വദേശികൾ സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷമായിരുന്നു കോടതി നിരീക്ഷണം.

വധു വരന്മാർ 30 ദിവസമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ താമസിക്കുന്നവരാകണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം നിലവിൽ 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തീകരിച്ചെങ്കിലേ വിവാഹം സാധുവാകൂ. ഹൈക്കോടതിയുടെ നിലപാട് ഈ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *