ധനമന്ത്രി നിർമല സീതാരാമൻ 2023 – 24 വർഷത്തെ പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും. ബി.ജെ.പി സർക്കാർ രണ്ടാമതും ഭരണം കൈവരിച്ചതിനു ശേഷമുള്ള അവസാന സമ്പൂർണ ബജറ്റാണിത്. ജനപ്രിയ പദ്ധതികൾ, തെരഞ്ഞെടുപ്പ് വർഷമായതിനാൽ, ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. രാജ്യത്തെ മധ്യവർഗം ആകാംക്ഷയോടെ നോക്കുന്നത് ആദായനികുതി സ്ലാബിൽ എന്ത് മാറ്റം വരുമെന്നാണ്. ബജറ്റിൽ ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് ഇത് അഞ്ചാം തവണയാണ്.