കൊച്ചി: പ്രമുഖ നടന്മാർക്കെിരേ ആരോപണവുമായി നടി മിനു മുനീർ. ഫെയ്സ് ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. വഴങ്ങിക്കൊടുത്താലേ അമ്മയിൽ അംഗത്വം നൽകൂ എന്ന് ഇടവേള ബാബു പറഞ്ഞു.
ദേ ഇങ്ങോട്ട് നോക്കിയേയെന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താൽപര്യത്തോടെ പെരുമാറിയെന്നും കയറിപ്പിടിച്ചെന്നും മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു.
മണിയൻ പിള്ള രാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയായെന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ഹോട്ടൽ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിന്നീട് ലോക്കേഷനിൽ വച്ച് ദേഷ്യപ്പെട്ടുവെന്നും അവർ ആരോപിക്കുന്നു.
അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറിയെന്നും മിന്നു പറയുന്നു.