തൊടുപുഴ: മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. കൊലപാതകശ്രമത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടയിൽ കൈ ഞരമ്പുമുറിച്ച് ആത്മഹത്യക്ക ശ്രമിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
മൂന്നാറിൽ ടിടിസി ആദ്യ വർഷ വിദ്യാർഥിനി പ്രിൻസിക്കാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്. ഇരുവരും ഒരുനാട്ടുക്കാരാണ്. മൂന്നാറിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനിടെ പെൺകുട്ടിയുടെ അയൽവായായ യുവാവ് ഇവിടെയെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.