ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ 11 മണിക്ക് ബജറ്റവതരണത്തിന് തുടക്കംകുറിച്ചു. ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി ലോകം കാണുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
പ്രത്യേക ഫണ്ട് കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി വരും, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഡിജിറ്റൽ പെയ്‌മെന്റിലുണ്ടായ വളർച്ചയിലൂടെ ഏറെ മുന്നേറിയിട്ടുണ്ട്, മുനിസിപ്പൽ ബോണ്ടിലൂടെ നഗരവികസനത്തിന് പണം കണ്ടെത്താനാകും, യന്ത്ര സംവിധാനം നഗരങ്ങളിൽ അഴുക്കുചാലുകൾ വൃത്തിയാക്കുവാനായി നടപ്പാക്കും, 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം 2023-24 സാമ്പത്തിക വർഷം നടത്തും, പലിശരഹിത വായ്പ ഒരു വർഷം കൂടി സംസ്ഥാനങ്ങൾക്ക് നൽകും, കൂടാതെ 50 പുതിയ ഹെലിപോർട്ടുകളും വിമാനത്താവളങ്ങളും വരുമെന്നും ധനമന്ത്രി പറഞ്ഞു.