ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിനായി വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ലോക്സഭയിലെത്തി. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അംഗങ്ങൾ സഭയിലേക്ക് സ്വാഗതം ചെയ്തത് മുദ്രാവ്യം വിളികളോടെയാണ്. ബജറ്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് അംഗങ്ങളെ ആവേശത്തിലാക്കി രാഹുൽ സഭയിൽ എത്തിയത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട ശേഷമായിരുന്നു കശ്മീരിലെത്തിയത്.