കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ യജ്ഞവും സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്ന ചങ്ങനാശ്ശേരി നീലംപേരൂര്‍ പുതുവായി നാരായണപ്പണിക്കര്‍ എന്ന പി.എന്‍ പണിക്കരുടെ പ്രധാന ആശയമായിരുന്നു വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നത്. മലയാളിയെ വായനാ സംസ്‌കാരം പഠിപ്പിച്ച ആചാര്യന്റെ ഈ ചിന്തക്ക് ഇന്ന് എന്തു പ്രസക്തിയാണുള്ളത്? നമ്മുടെ ഇന്നത്തെ മക്കള്‍ക്ക് മലയാള ഭാഷയുമായി ഒരു ബന്ധവുമില്ലാതായിരിക്കുന്നു. ആഘോഷമൊക്കെ പൊടിപൊടിക്കുന്ന ആധുനിക വേളകളി
ൽ മലയാളത്തി
ൽ ഒരു പ്രാര്‍ത്ഥന ചൊല്ലുവാനോ,പുസ്തകത്തി
ൽ നോക്കി വായിക്കുവാനോ ഒരു സ്വാഗതമാശംസിക്കുവാനോ ഒന്നും ഇന്നത്തെ മക്കള്‍ക്ക് അറിയില്ല; മലയാളമെന്നു കേട്ടാ തന്നെ ഒരു പുച്ഛം... ഏതെങ്കിലും മുതിര്‍ന്ന പൗരനുള്ളതാണ് മലയാളമൊക്കെയെന്നുള്ള ഒരു പ്രതികരണമാണ് മക്കള്‍ക്കിടയില്‍ നിന്നുണ്ടാകുന്നത്.
ഏതു ഭാഷ പഠിച്ചാലും നല്ലതുതന്നെ; ലോകഭാഷ പഠിച്ച് ലോകത്താകമാനം സഞ്ചാരികളും ജോലിക്കാരുമൊക്കെയായാലും നമ്മുടെ മാതൃഭാഷയിലുള്ള പാണ്ഡിത്യം ഒരു ‘മൈനസ് മാര്‍ക്കി’ നുള്ള കാരണമാകുമോ? വിദേശികള്‍ സംസാരിക്കുന്നത് നമുക്കാണ് ‘അന്യഭാഷ’ പക്ഷെ അവര്‍ക്കത് മാതൃഭാഷ തന്നെയെന്ന് നാം തിരിച്ചറിയണം. കേരളവും മലയാളവും നമ്മുടെ സംസ്‌കൃതിയുമൊക്കെ ലോകസഞ്ചാരികളെ അനുകരണീയമായ ആകര്‍ഷണീയതയിലേയ്‌ക്കെത്തിക്കുമ്പോള്‍ ‘മലയാളി’ യ്ക്കുമാത്രം നമ്മുടെ നാടും ഭാഷയും വേണ്ടെന്നായിരിക്കുന്നു. നമ്മെ നമുക്കുതന്നെ വേണ്ടെന്നു പറയുന്ന പഠനം നല്ലതാണോ? മലയാളി പള്ളിക്കൂടത്തി
ൽ സര്‍വ്വ ജ്ഞാനം പകര്‍ന്നു ന
ൽകുമ്പോഴും അക്ഷരമാലയോടൊപ്പം അടിസ്ഥാന മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതി
ൽ തെറ്റുണ്ടോ? മലയാളം പഠിച്ച പഴയ തലമുറക്കാര്‍ തീര്‍ത്തും മണ്ടന്മാരായിരുന്നോ?
മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും പാഠ്യപദ്ധതിയി
ൽ ഉള്‍പ്പെടുത്തുന്നതിെനക്കുറിച്ചുമൊക്കെ സജീവ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഒപ്പം ഭാഷയുടെ അമൂല്യതയെക്കുറിച്ചുള്ള വിലപ്പെട്ട ലേഖനമെഴുതി അധികാരപ്പെട്ടവരെ ബോധവ
ൽക്കരിക്കുന്നവരും സജീവമായി രംഗത്തുണ്ടെങ്കിലും നാള്‍ക്കുനാള്‍ പുതിയതലമുറ മലയാളം തെല്ലും അറിയാത്തവരായി മാറിക്കൊണ്ടിരിക്കുന്നു. ജന്മനാ ഒരു ‘വിദേശി’യായി പഠിപ്പിച്ചെടുക്കുന്ന മക്കള്‍ നാളെ എവിടെയായിരിക്കും? ഈ നാട് എനിക്കുള്ളതല്ലെന്ന് പ്ലേസ്‌കൂള്‍ മുത
ൽ മക്കളെ പഠിപ്പിക്കുന്ന രീതി ശരിയോ? നമ്മുടെ നാട് നമുക്കുള്ളതു തന്നെയല്ലേ? മലയാളം എഴുതാനും വായിക്കാനും അറിയാത്ത മക്കളാണ് നമ്മുടേതെന്നുള്ള ‘അഭിമാന’ ബോധം നാളെയുടെ ദുരന്തമാണ്. ഭാഷയ്‌ക്കൊപ്പം നമ്മുടെ സംസ്‌കാരവും പൈതൃകവും ഉള്‍ച്ചേരുന്നുണ്ടെന്ന് തിരിച്ചറിയുന്നത് നന്ന്!! ഭാഷയെ തൊഴിലുമായി മാത്രം ബന്ധപ്പെടുത്തി മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് ശരിയാണോയെന്ന് ആധുനിക വിദ്യാഭ്യാസ പരിഷ്‌കര്‍ത്താക്കള്‍ ചിന്തിക്കുന്നത് ഉചിതമായിരിക്കും. മലയാളവും ഗണിതശാസ്ത്രവും ആധുനിക മക്കള്‍ക്ക് അന്യമാകുന്നു. വായനാ ശീലം ഇല്ലാതെയാകുന്നുവെന്നു സര്‍വ്വേകള്‍ നിരീക്ഷിക്കുന്നു. പത്രമാസികകള്‍ ആധുനിക ഭവനങ്ങള്‍ക്ക് പരിചിതമല്ലാതായിരിക്കുന്നു. വാട്‌സ്ആപ്പ് സമ്പൂര്‍ണ്ണ അറിവിന്റെ ശേഖരമായി മക്കള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇത്തരം ഡിജിറ്റൽ ജീവിതത്തിന് ആക്കം കൂട്ടുകയും ചെയ്തു.
നമ്മള്‍ നിസാരമായി കാണുന്ന ഭാഷാപഠനവും വിദേശ പഠനത്തിനായുള്ള കുടിയേറ്റവും നാടിന്റെ ഭാവിയെ അപകടത്തിലാക്കും. ഭാഷയറിയാതാകുന്നതോടെ സംഭാഷണം ഇല്ലാതാകും; ഒപ്പം പരിചയവും സൗഹൃദവും ബന്ധങ്ങളുമൊക്കെ ഇല്ലാതാകും. കണ്ടുമുട്ടിയാൽ പരസ്പരം വര്‍ത്തമാനം പറയുവാനും പരിചയങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും വിമുഖതകാട്ടുന്ന പുതുതലമുറ നാടിന്റെ സമഗ്ര പുരോഗതിക്ക് വിഘ്‌നം സൃഷ്ടിക്കും. ഓരോനാട്ടിലും ‘നാട്ടിലെ മനുഷ്യര്‍’ ഉണ്ടെന്നത് നാടിന്റെ മുഖഛായയാണ്; മലയാളക്കരയ്ക്ക് തനതു ഭാവങ്ങളും പൈതൃകങ്ങളും നഷ്ടമാകുന്നു. നമ്മുടെ അണ്‍എക്കണോമിക് പള്ളിക്കൂടങ്ങളിലെ മക്കള്‍ക്കുപോലും മലയാളം വേണമെന്നില്ലാതായിരിക്കുന്നു. വിദ്യാര്‍ത്ഥികളെ സ്‌ക്കൂളിലേക്ക് ആകര്‍ഷിക്കാനായി അന്യഭാഷയിലുള്ള ‘പാഠ്യക്രമം’ പരമാവധി സജ്ജീകരിക്കാനും, കഴിയുമെങ്കിൽ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും മലയാളമൊഴിച്ചുള്ള ഭാഷകളിൽ ട്രെയിനിംഗ് സംഘടിപ്പിക്കാനും പാടുപെടുന്ന നാം ഏതു നാട്ടിൽ ജനിച്ചു വളര്‍ന്നവരാണ്?
മലയാളം അക്ഷരമാലയോടു കൂടി സകല സ്‌ക്കൂളുകളിലും പഠിപ്പിക്കണം. മാതൃഭാഷയിലുള്ള പരിജ്ഞാനം ഇതരഭാഷയിൽ പരിജ്ഞാനം നേടുന്നതിന് ബലം നൽകുകയുള്ളൂവെന്ന് നാമറിയണം. വഴിയിൽ വച്ചു കണ്ടാ സംസാരിക്കാനറിയാത്ത മലയാളി വിദ്യാര്‍ത്ഥി മലയാളക്കരയിൽ അത്ഭുതമാകുന്നു. അതിഥി തൊഴിലാളികള്‍ക്കുപോലും അവരുടെ മാതൃഭാഷയും ഒപ്പം മലയാളവും അറിയാം! നമ്മുടെയാളുകള്‍ ഇപ്പോള്‍ സംസാരിക്കുന്ന ‘ഭാഷ’ ഏതെന്നു പോലും സംശയയിക്കുന്നതിലേയ്ക്ക് കേള്‍വിക്കാരിൽ അത്ഭുതമുളവാക്കുന്നു. സങ്കീര്‍ണ്ണവും അമൂല്യവും വൈവിധ്യമാര്‍ന്നതും അത്ഭുതപ്പെടുത്തുന്ന പദാവലിയും സ്വന്തമായുള്ള മലയാള ഭാഷയെ അവഗണിയ്ക്കുന്ന നമ്മെ ലോകം എന്തു പേരിട്ടു വിളിക്കും? ഡിജിറ്റൽ പഠനം ഉച്ചസ്ഥായിയിൽ എത്തിയെങ്കിലും നമ്മുടെ മക്കള്‍ക്ക് ഒരു ‘മനക്കണക്ക്’ ചെയ്യാനാകുമോ? എല്ലാം സെൽഫോണിലേയ്ക്ക് ആശ്രയം വെക്കുന്ന ഭാവിയിൽ മാനുഷികത ഇല്ലാതാകും; സമ്പത്തും ശാസ്ത്രവും മനുഷ്യരെ ‘യന്തിരന്മാ’രാക്കുമോ?!