ന്യൂഡൽഹി: വനിതകൾക്കും പെൺക്കുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ചു. ഇവർക്ക് സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റുവഴി 2 ലക്ഷം രൂപയുടെ നിക്ഷേപം വരെ നടത്താം.
ഇതിന് 2 വർഷത്തേക്ക് 7.5% പലിശ ലഭിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 900 കോടി അനുവദിക്കും,ചെറുകിട സ്ഥാപനങ്ങൾക്ക് 1 % പലിശയാക്കി കുറയ്ക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. കോസ്റ്റൽ ഷിപ്പിങ്ങ് പ്രോത്സാഹിപ്പിക്കും. സംസ്ഥാനങ്ങളുടെ പഴയ വാഹനങ്ങൾ മാറുന്നതിനും ആബുലൻസ് മാറ്റുന്നതിനും സഹായം അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.