മുണ്ടൻമുടി: ഹൈറേഞ്ചിന്റെ കവാടമായ മുണ്ടൻമടി സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവിത്തിരുനാളും സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ അതിവിപുലമായി ആഘോഷിക്കും. ഒന്നിന് രാവിലെ 6.30ന് ജപമാല, ഏഴിന് കൊടിയേറ്റ്, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന റവ. ഫാ. പോൾ ആക്കപടിക്കൽ നയിക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് വി. കുർബാന, നൊവേന(റവ. ഫാ. ബിഖിൽ അരഞ്ഞാണിയിൽ സി.എം.ഐ).
മൂന്നാം തീയതി വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് വി. കുർബാന, നൊവേന(റവ. ഫാ. അജോയ് വലിയമ്യാലിൽ സി.എം.എഫ്). നാലാം തീയതി വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് വി. കുർബാന, നൊവേന(റവ. ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ നയിക്കും). അഞ്ചിന് വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് വി. കുർബാന, നൊവേന(റവ. ഫാ. സെബാസ്‌റ്റ്യൻ കൊന്തേംപിളളിൽ). ആറിന് വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് വി. കുർബാന, നൊവേന(റവ. ഫാ. ജോസ് കാത്തിരക്കൊമ്പിൽ).
ഏഴിന് വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് വി. കുർബാന, നൊവേന(റവ. ഫാ. പീറ്റർ പാറേമാൻ). എട്ടിന് വൈകിട്ട് 4.30ന് ജപമാല, തുടർന്ന് ലദിഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം(റവ. ഫാ. ജോർജ് നെടുങ്ങാട്ട്). എട്ടിന് പ്രദിക്ഷണവും നേർച്ച സദ്യയും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഫാ. പോൾ ആക്കപടിക്കൽ, കൈകാരന്മാരായ ബിനോയി ചിരപ്പറമ്പിൽ, ഷിന്റോ ഒഴുകയിൽ എന്നിവർ അറിയിച്ചു.