ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതിയെ പരസ്യമായി ബലാത്സംഗത്തിന് ഇരയാക്കി. പട്ടാപ്പകൽ ഫുഡ്പ്പാത്തിലായിരുന്നു അതിക്രമം. തിരക്കേറിയ കൊയ്‌ല പതക് തെരുവിൽ വച്ചാണ് സംഭവം.
ആക്രി സാധനങ്ങൾ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന് ഇരയായത്. ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ ഇടപെടുകയും കേസെടുക്കുകയും ചെയ്തു.
അതിജീവിതയെ കണ്ടെത്തി മെഡിക്കൽ പരിശോധന നടത്തി. ഇത്ര ഹീനമായ അതിക്രമം തടയാൻ ആരും ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. പകരം വീഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. പ്രതി ലോകേഷ് അറസ്റ്റിലായിട്ടുണ്ട്. യുവതിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രമ സമാധാന നില തകർന്നെന്ന് കോൺഗ്രസ് ആരോപിച്ചു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി ഇരക്ക് നീതി ഉറപ്പാക്കുമെന്ന് ബിജെപി പ്രതികരിച്ചു.